ഇത്തിഹാദ് എയർവേസിൽ തൊഴിലവസരം; 1,000 പേരെ നിയമിക്കും
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസിൽ തൊഴിലവസരം. പുതുതായി 1000 ജീവനക്കാരെ കൂടി നിയമിക്കുമെന്ന് അധികൃതർ അറിയിച്ചു. കാബിൻ ക്രൂ നിയമനമാണ് നടക്കുന്നത്. ഈ വർഷം അവസാനത്തോടെ പുതിയ ഉദ്യോഗാർഥികളെ നിയമിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ വർഷം തുടക്കത്തിൽ തന്നെ ആയിരത്തിലധികം ജീവനക്കാരെ നിയമിച്ചിരുന്നെന്നും ആഗോളതലത്തിലാണ് റിക്രൂട്ട്മെന്റ് നടന്നതെന്നും അധികൃതർ വ്യക്തമാക്കി. താത്പര്യമുള്ളവർക്ക് ഓഫർ ഡേയിൽ പങ്കെടുക്കാം. അല്ലെങ്കിൽ ഓൺലൈനായും അപേക്ഷിക്കാം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ഇൻറർവ്യൂവിന് ക്ഷണിക്കും. ഇൻറർവ്യൂവിൽ പാസാകുന്നവർക്ക് പരിശീലനം നൽകിയ ശേഷം നിയമനം ലഭിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ 31 ശതമാനം ജീവനക്കാർക്കും പ്രമോഷൻ നൽകിയിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ജീവനക്കാർക്ക് ഉയർന്ന ശമ്പളം, താമസസൗകര്യം, ആരോഗ്യ ഇൻഷുറൻസ്, ഷോപ്പിങ് ആനുകൂല്യങ്ങൾ, കാർ വാടക തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)