
Indian Rupee Against Kuwait Dinar: രൂപയുടെ മൂല്യത്തിന് റെക്കോര്‍ഡ് ഇടിവ്; കുവൈത്ത് ദിനാറില്‍ പ്രകടമായ മാറ്റം
Indian Rupee Against Kuwait Dinar ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന് റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഗള്‍ഫ് കറന്‍സികളുമായുള്ള രൂപയുടെ വിനിമയനിരക്ക് ഉയര്‍ന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഈ നേട്ടം നാട്ടിലേക്ക് പണം അയക്കാനുള്ള അവസരമാക്കിയിരിക്കുകയാണ് പ്രവാസികള്‍. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വിനിമയനിരക്ക് പരിശോധിക്കാം. കുവൈത്ത് ദിനാര്‍- 282.05 രൂപ, യുഎഇ ദിര്‍ഹം- 23.72 രൂപ, ഖത്തര്‍ റിയാല്‍- 23.58 രൂപ, ബഹ്റൈനി റിയാല്‍- 231.16 രൂപ, ഒമാനി റിയാല്‍- 226.18 രൂപ എന്നിങ്ങനെയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14 വരെയെത്തി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് നയങ്ങൾ മാറ്റിയതോടെ യുഎസ് ഡോളര്‍ കുതിപ്പ് രേഖപ്പെടുത്തി. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾക്കാണ് ട്രംപ് ഉയർന്ന താരിഫ് ചുമത്തിയിരിക്കുന്നത്. ഇന്ന് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ രൂപ ഒരു യുഎസ് ഡോളറിന് 87 എന്ന നിലയിലേക്ക് താഴ്ന്നു. ഏഷ്യൻ കറൻസികൾ ദുർബലമായതും മറ്റൊരു കാരണമാണ്.
Comments (0)