Posted By ashly Posted On

Death Penalty Kuwaiti: ഭാര്യയെ കൊന്ന് 20 കഷണങ്ങളാക്കി ചവറ്റുകൊട്ടയില്‍ തള്ളി; കുവൈത്ത് പൗരന് വധശിക്ഷ

Death Penalty Kuwaiti കുവൈത്ത് സിറ്റി: ഭാര്യയെ കൊന്ന് 20 കഷണങ്ങളാക്കി ചവറ്റുകൊട്ടയില്‍ തള്ളിയ സംഭവത്തില്‍ കുവൈത്ത് പൗരന് വധശിക്ഷ. 50 കാരനായ പ്രതിയ്ക്ക് കസേഷന്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. 2022 ഒക്‌ടോബർ മുതൽ യുവതിയെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ക്രൂരകുറ്റകൃത്യം പുറംലോകം അറിഞ്ഞത്. പ്രതി തന്‍റെ സഹോദരിയെ ഉപദ്രവിച്ചിരിക്കാമെന്ന് പരാതിയില്‍ പറയുന്നു. സഹോദരിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നതിനാല്‍ തന്‍റെ മറ്റൊരു സഹോദരിയുടെ കുട്ടികളുടെ വിവാഹത്തില്‍ പങ്കെടുത്തില്ല. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പരാതി നൽകിയതിനെ തുടർന്ന് ഭർത്താവിനെ അറസ്റ്റ് ചെയ്തു. എന്നാൽ, ഇരയുടെ തിരോധാനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പ്രതി ആദ്യം നിഷേധിച്ചു. അന്വേഷണത്തില്‍ പ്രതി ഭാര്യയെ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി ഭര്‍ത്താവ് സമ്മതിച്ചു. പ്രതി ഭാര്യയെ കൊന്ന് 20 കഷണങ്ങളാക്കി രാജ്യത്തെ വിവിധയിടങ്ങളിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. ഭാര്യയുടെ വസ്ത്രങ്ങളും സാധനങ്ങളും മൊബൈൽ ഫോണും പ്രതി അഴിച്ചുമാറ്റിയിരുന്നു. ഇയാളുടെ വാഹനത്തിൽനിന്ന് രക്തത്തിൻ്റെയും മുടിയുടെയും അംശങ്ങളല്ലാതെ മറ്റൊന്നും സുരക്ഷാസേനയ്ക്ക് കണ്ടെത്താനായില്ല. കൈറൂവാനിലെ വീട്ടില്‍വെച്ചാണ് കൊലപാതകം നടത്തിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *