Posted By ashly Posted On

Vishnuja Suicide: ‘ബൈക്കില്‍ കയറ്റില്ല, സൗന്ദര്യമില്ലെന്ന് പറഞ്ഞ് കൂടെ യാത്ര ചെയ്യിപ്പിക്കില്ല’; വിഷ്ണുജ അനുഭവിച്ച വേദന…

Vishnuja Suicide മലപ്പുറം: എളങ്കൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ‘അവളെ ബൈക്കില്‍ കയറ്റില്ലായിരുന്നു, അവന്‍റെ കൂടെ യാത്ര ചെയ്യാന്‍ അവള്‍ക്ക് സൗന്ദര്യം ഇല്ലെന്നാണ് അവന്‍ പറഞ്ഞിരുന്നത്. ബസിലാണ് എന്‍റെ കൊച്ച് യാത്ര ചെയ്തിരുന്നത് ’, മകള്‍ അനുഭവിച്ച വേദനയെ പറ്റി വിഷ്ണുജയുടെ പിതാവിന്‍റെ വാക്കുകള്‍. സ്ത്രീധനവും സൗന്ദര്യവും കുറവാണെന്നും ജോലിയില്ലെന്നും പറഞ്ഞ് വിഷ്ണുജയെ പ്രബിന്‍ നിരന്തരം അപമാനിച്ചതായി കുടുംബം ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തരമായ മാനസികപീഡനത്തെ തുടര്‍ന്നാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിച്ചു. പൂക്കോട്ടുപാടം സ്വദേശിനി വിഷ്ണുജയുടെ മരണത്തില്‍ ഭര്‍ത്താവ് പ്രബിനെ മ‍ഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2023 മെയ് മാസത്തിലാണ് പ്രബിനും വിഷ്ണുജയും വിവാഹിതരായത്. പ്രബിന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *