
Luggage Weight Check at Airport: ഇതെങ്ങനെ? ലഗേജ് തൂക്കി നോക്കിയപ്പോൾ രണ്ട് കൗണ്ടറുകളില്‍ രണ്ട് ഭാരം; വിമാനത്താവളത്തില്‍ വെച്ചുണ്ടായ അനുഭവം പങ്കുവെച്ച് യുവാവ്
Luggage Weight Check at Airport ഛണ്ഡിഗഡ്: വിമാനത്താവളത്തില്‍ വെച്ചുണ്ടായ അനുഭവം പങ്കുവെച്ച് യുവാവ്. ചണ്ഡിഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യവെയാണ് യുവാവിന് ഇത്തരത്തില്‍ അനുഭവമുണ്ടായത്. ലഗേജ് തൂക്കി നോക്കിയപ്പോൾ രണ്ട് കൗണ്ടറുകളിലെ റീഡിങുകളിലുണ്ടായ കാര്യമായ വ്യത്യാസം അദ്ദേഹം ഫോട്ടോ സഹിതമാണ് പങ്കുവെച്ചിരിക്കുന്നത്. വിമാനത്താവളത്തിലെത്തി ഇന്‍റിഗോയുടെ ഒരു കൗണ്ടറിൽ ലഗേജ് തൂക്കി നോക്കിയപ്പോൾ 14.5 കിലോഗ്രാമാണ് ആദ്യം ഭാരം കാണിച്ചത്. എന്നാൽ, തന്‍റെ ബാഗിന് അത്രയും ഭാരമില്ലെന്ന് തോന്നിയ യാത്രക്കാരൻ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരോട് സംശയം പ്രകടിപ്പിച്ചു. മറ്റൊരു ബെൽറ്റിൽ പരിശോധിക്കാന്‍ ജീവനക്കാർ തീരുമാനിച്ചു. അവിടെ പരിശോധിച്ചപ്പോള്‍ ഭാരം 12.2 കിലോഗ്രാം രേഖപ്പെടുത്തി. ഇതോടെ സംശയം കൂടി. രണ്ട് മെഷീനുകളില്‍ ഭാരം പരിശോധിച്ചപ്പോള്‍ ഏകദേശം 2.3 കിലോഗ്രാമിന്‍റെ വ്യത്യാസം കണ്ടു. ലഗേജിന്‍റെ ഭാരം കൂടിയാല്‍ വിമനക്കമ്പനി പണം വാങ്ങുന്ന സാഹചര്യത്തിലാണ് യുവാവ് രണ്ടാമതും പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. നിരവധി പേരാണ് യുവാവിന്‍റെ പോസ്റ്റിന് കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്. വിശദീകരണവുമായി ഇന്‍റിഗോ രംഗത്തെത്തിയിട്ടുണ്ട്. ഭാരം പരിശോധിക്കുന്ന ഉപകരണങ്ങൾ കൃത്യമായ ഇടവേളകളിൽ വിമാനത്താവള അധികൃതർ പരിശോധിച്ച് കൃത്യത ഉറപ്പാക്കുന്നവയാണെന്ന് കമ്പനി പറഞ്ഞു. ഈ സംഭവത്തിൽ ബന്ധപ്പെട്ട വിഭാഗത്തിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും അവർ പരിശോധിക്കുമെന്നും ഇന്‍റിഗോയുടെ മറുപടി നല്‍കി.
Comments (0)