
Student Died in Accident Kuwait: കുവൈത്തിലെ ഇന്ത്യന്‍ സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
Student Died in Accident Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലെ ബംഗ്ലാദേശ് വിദ്യാര്‍ഥിയായ മെഹ്ദി ഹസനാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അവന്യൂസ് മാളിന് സമീപത്ത് വച്ച് മെഹ്ദിയെ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിബിഎസ്ഇ പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാം പരീക്ഷയ്ക്ക് തയ്യാറെടുത്തു വരികയായിരുന്നു. മെഹ്ദിനെ കാണാത്തതിനാല്‍ വീട്ടുകാര്‍ സുഹൃത്തുക്കളോടും പരിചയസ്ഥലങ്ങളിലും തിരക്കിയിരുന്നു. എന്നാല്‍, ഞായറാഴ്ച വൈകിട്ടാണ് മരണവിവരം അറിഞ്ഞത്.
Comments (0)