Posted By ashly Posted On

അഗ്നി സുരക്ഷാ ആവശ്യകതകൾ ലംഘിച്ചു; കുവൈത്തിലെ ഈ പ്രദേശത്ത് നിയന്ത്രണം

South Khaitan Facilities Closed കുവൈത്ത് സിറ്റി: അഗ്നിസുരക്ഷാ ആവശ്യകതകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സൗത്ത് ഖൈതാനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് എൻവയോൺമെൻ്റ് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ഇലക്ട്രിസിറ്റി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ജനറൽ ഫയർഫോഴ്സ് സൗത്ത് ഖൈത്താൻ മേഖലയിൽ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണം. സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശത്തെ നിരവധി സൗകര്യങ്ങൾ അടച്ചുപൂട്ടിയത്. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് എന്നിവരുടെ നിർദേശപ്രകാരമാണ് സൗത്ത് ഖൈതാനിൽ പരിശോധന കാംപെയിൻ നടത്തിയതെന്ന് ജനറൽ ഫയർഫോഴ്‌സ് ഇന്ന് ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. ജനറൽ ഫയർഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ അൽ – റൂമിയുടെ മേൽനോട്ടത്തിൽ നടന്ന കാംപെയ്‌നിൽ കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ മനൽ അൽ – അസ്ഫൂർ പങ്കെടുത്തു. ഇതിലൂടെ സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട കെട്ടിടങ്ങളും സൗകര്യങ്ങളും നിരീക്ഷിക്കാൻ ലക്ഷ്യമിടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *