
Gold Price Hike in Kerala: ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇനി പൊന്നുംവില കൊടുക്കണം; റെക്കോര്‍ഡ് നിരക്ക്
Gold Price Hike in Kerala തിരുവനന്തപുരം: ഇതെന്ത് പോക്കാണ്, സ്വര്‍ണ വില ദിനംപ്രതി കുതിച്ചുയരുകയാണ്. സംസ്ഥാനത്തെ സ്വര്‍ണവില സർവകാല റെക്കോഡിലേക്കുയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 62,480 രൂപയും ഗ്രാമിന് 7,810 രൂപയുമായി ഉയര്‍ന്നു. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു ഒരു പവന് വില. ഇന്നലെ 61,640 രൂപയായി കുറഞ്ഞു. പിന്നാലെ ഇന്ന് 840 രൂപ ഒറ്റയടിക്ക് കൂടി. ജനുവരി 22ന് ശേഷമാണ് സ്വര്‍ണവില 60,000 രൂപ കടന്നത്. ഓരോദിവസവും കൂടിയും കുറഞ്ഞും വരുന്നുണ്ടെങ്കിലും വില ഇനിയും കൂടാനാണ് സാധ്യത.
Comments (0)