
10 വയസുകാരനെ മുന്നില്‍നിര്‍ത്തി മോഷണം; കുവൈത്തില്‍ പിതാവ് പിടിയില്‍; ചുരുളഴിഞ്ഞത് 25ഓളം മോഷണങ്ങൾ
കുവൈത്ത് സിറ്റി: കുട്ടിയെ മറയാക്കി നടത്തിയത് 25 ഓളം മോഷണം. വിവിധ പലചരക്ക് കടകളില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ച പ്രതി അറസ്റ്റിലായി. 10 വയസുകാരനെ മറയാക്കിയാണ് മോഷണം നടത്തിയത്. പ്രതി സമാനമായ 25 മോഷണം നടത്തിയിട്ടുണ്ടെന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കി. മയക്കുമരുന്ന് ആസക്തിയുള്ളതിനാൽ അവ വാങ്ങാനാണ് മോഷണം നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തി. മോഷ്ടിച്ച സാധനങ്ങൾ മൊബൈൽ പലചരക്ക് കടകളിൽ കുറഞ്ഞ വിലയ്ക്ക് വിറ്റതായും ഇയാൾ സമ്മതിച്ചു. എന്നാൽ, തൻ്റെ മോഷണങ്ങളെ കുറിച്ച് മകന് അറിവില്ലെന്നും മനപൂര്‍വമല്ലാതെ ഉപയോഗിക്കുകയായിരുന്നെന്ന് ഇയാൾ പറഞ്ഞു. മൈദാൻ ഹവല്ലിക്ക് സമീപമുള്ള അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഗ്യാസ് സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന ഔട്ട്‌ലെറ്റുകളിൽ കവർച്ച നടന്നതായി പരാതി നല്‍കിയതോടെയാണ് പ്രതി പിടിയിലായത്.
Comments (0)