Posted By ashly Posted On

കുവൈത്തിലെ പ്രമുഖ ഷോപ്പിങ് മാളിലെ സ്റ്റെയര്‍കേസില്‍ കുട്ടിയുടെ കൈ കുടുങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു ഷോപ്പിങ് മാളിലെ സ്റ്റെയർകേസിൻ്റെ റെയിലിങിൽ കുടുങ്ങിയ കുട്ടിയുടെ കൈ അഗ്നിശമനസേനാംഗങ്ങൾ രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മാളിലെ സ്റ്റെയർകേസ് റെയിലിങില്‍ കുട്ടിയുടെ കൈ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ അൽ – മംഗഫ് സെൻ്ററിലെയും സെർച്ച് ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റിലെയും അഗ്നിശമനസേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. അഗ്‌നിശമനസേനാംഗങ്ങൾക്ക് കുട്ടിയുടെ കൈ റെയ്ലിങ്ങില്‍നിന്ന് സുരക്ഷിതമായി പുറത്തെടുക്കാൻ കഴിഞ്ഞു. കുട്ടിയെ സുരക്ഷിതമാക്കിയശേഷം തുടർപരിചരണത്തിനായി എമർജൻസി മെഡിക്കൽ സർവീസുകൾക്ക് കൈമാറിയിരിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *