
Mukkam Molestation Case: പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍നിന്ന് ചാടിയ സംഭവത്തില്‍ ഹോട്ടലുടമ പിടിയില്‍
Mukkam Molestation Case കോഴിക്കോട്: പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍നിന്ന് ചാടിയ സംഭവത്തില്‍ പ്രതിയായ ഹോട്ടലുടമ പിടിയില്‍. മുക്കത്തെ ഹോട്ടലുടമ ദേവദാസാണ് പിടിയിലായത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. പ്രതിയെ മുക്കത്തെത്തിച്ചു. ബസ് യാത്രക്കിടെയാണ് പോലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാല് ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടിയത്. അതേസമയം, പോലീസ് യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ്പിയോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തിൽനിന്ന് യുവതി ചാടുന്നതിന് തൊട്ട് മുന്‍പുള്ള ദൃശ്യങ്ങൾ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി കുടുംബം പുറത്തുവിട്ടത്.
Comments (0)