
Online Fish Fraud in Kuwait: 50 % ഡിസ്കൗണ്ട്, ഓണ്‍ലൈനായി മീന്‍ ഓര്‍ഡര്‍ ചെയ്തു, മിനിറ്റുകള്‍ക്കുള്ളില്‍ ബാങ്ക് അക്കൗണ്ട് കാലിയായി, കുവൈത്തില്‍ തട്ടിപ്പിനിരയായവരില്‍ മലയാളികളും
Online Fish Fraud in Kuwait കുവൈത്ത് സിറ്റി: ഓണ്‍ലൈനായി മീന്‍ ഓര്‍ഡര്‍ ചെയ്ത് പൊല്ലാപ്പിലായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍. 50 ശതമാനം ഡിസ്കൗണ്ടോടെയാണ് മീന്‍ കച്ചവടം നടത്തിയത്. കുവൈത്തിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജിലൂടെയാണ് കച്ചവടം നടത്തിയത്. മീന്‍ ഓര്‍ഡര്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ബാങ്കില്‍ നിന്ന് പമം നഷ്ടമാകും.ഓൺലൈൻ ആയി ഓർഡർ ചെയ്യുമ്പോള്‍ കുവൈത്തിലെ ബാങ്കിങ് പേയ്മെന്റ് ആപ്പിന്റെ രീതിയിലുള്ള പേജിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തണം. ഒടിപി നൽകിയാല് ബാങ്കിലെ മുഴുവൻ കാശും തട്ടിപ്പുസംഘം പിൻവലിക്കും. ഇതാണ് ഇവരുടെ തട്ടിപ്പ് രീതി. ഇത്തരത്തില്‍ കെണിയിലായി നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പമം നഷ്ടമായി. ചെമ്മീൻ, സുബൈദി തുടങ്ങിയ മീനുകളുൾപ്പടെ ഫിഷ് ബാർബിക്യു പോലുള്ള ഭക്ഷണവും ഇവർ ഓൺലൈൻ വഴിയായി കച്ചവടം ചെയ്തിരുന്നു. 10 കിലോ വലിയ ചെമ്മീന്‍ എട്ട് ദിനാറാണ് ഈടാക്കിയിരുന്നത്. എട്ട് ദിനാർ ഓൺലൈൻ ആയി നൽകിയ ഒരു മലയാളിക്ക് നഷ്ടമായത് 400 ദിനാറോളമാണ്. മിനിറ്റുകൾക്കുള്ളിൽ നിരവധി തവണയായായിട്ടാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. ഇത്തരത്തില്‍ പണം നഷ്ടപെട്ട നിരവധി പേർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം തുടരുകയാണ്. തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ഫേസ്ബുക്ക് പേജ് ഇപ്പോഴും നിലവിലുണ്ട്. നിരവധി പേരാണ് പണം നഷ്ടപ്പെട്ട വിവരം ഇതേ പേജിൽതന്നെ കമന്റായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും തട്ടിപ്പ് ഇപ്പോഴും തുടരുകയാണ്.
Comments (0)