
ആത്മഹത്യയെന്ന് സംശയം; കുവൈത്തിലെ വീട്ടുജോലിക്കാരിയുടെ മരണത്തില്‍ വിശദമായ അന്വേഷണം
Maid Suspected Suicide in Kuwait കുവൈത്ത് സിറ്റി: തൊഴിലുടമയുടെ വസതിയിൽ വീട്ടുജോലിക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുവൈത്തില്‍ ഗ്രാനഡ ഏരിയയിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് സെൻ്ററിന് ആത്മഹത്യയെന്ന് സംശയിക്കുന്ന റിപ്പോർട്ട് ലഭിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് അധികൃതർ അറിയിപ്പ് നൽകിയത്. നാൽപത് വയസ് തോന്നിക്കുന്ന പ്രവാസിയെ തൊഴിലുടമയുടെ വസതിയിലെ തോട്ടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യം കണ്ടെത്താൻ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments (0)