
കുവൈറ്റില് കാറ്ററിങ് കരാറിന്റെ പേരിൽ തട്ടിപ്പ്; ഇന്റർപോൾ സഹായം തേടുമെന്ന് സ്പോൺസർ
കുവൈത്ത് സിറ്റി: കുവൈത്തിൽ കാറ്ററിങ് കരാറുകളുടെ പേരിൽ കോടികൾ തട്ടിയ കേസിൽ പ്രതികളെ പിടികൂടാൻ ഏതറ്റം വരെയും പോകുമെന്ന് കുവൈത്തി സ്പോൺസർ. നിയമനടപടികൾ ആരംഭിച്ചതായും ഏത് രാജ്യത്ത് ഒളിച്ചാലും ഇന്റർപോളിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുമെന്നും കമ്പനി സ്പോൺസറായ ബൈഷാൻ ഗാസി നവാർ അൽ ഉതൈബി പറഞ്ഞു. ഇദ്ദേഹത്തിന്റെ സ്പോൺസർഷിപ്പിലാണ് വകദ് ഇന്റർനാഷനൽ എന്ന പേരിൽ മൂന്നു മലയാളികൾ ഉൾപ്പെട്ട നാലംഗ സംഘം കമ്പനി തുടങ്ങിയത്.
കമ്പനിയുടെ പേരിൽ വൻ തുകയുടെ നിരവധി ചെക്കുകൾ ഒപ്പിട്ട് നൽകിയതിനാൽ സ്പോൺസറും കുരുക്കിലാണ്. താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. രണ്ടര മാസം മുമ്പ് കുവൈത്തിൽ മികച്ച നിലയിൽ ഓഫിസും സംവിധാനങ്ങളും തുറന്ന് അതിവിദഗ്ധമായാണ് സംഘം തട്ടിപ്പ് നടത്തിയത്. മുത്ലയിലെ ഭവന പദ്ധതിയിലും തുറമുഖത്തിലുമായി തൊഴിലാളികൾക്ക് ദിവസം ഭക്ഷണം നൽകാനുള്ള വലിയ കരാർ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ഇത് സബ് കോൺട്രാക്ട് നൽകാൻ താൽപര്യമുണ്ടെന്നും പറഞ്ഞാണ് മലയാളികളുടേത് ഉൾപ്പെടെ പ്രമുഖ റസ്റ്റാറന്റുകളെ സമീപിച്ചത്.
ദിവസങ്ങളെടുത്ത് സൗഹൃദം സ്ഥാപിച്ചാണ് ഇവരെ വലയിലാക്കിയത്. ദിവസവും ആയിരം പേർക്ക് ഭക്ഷണം വേണമെന്ന് പറഞ്ഞതിനാൽ കിച്ചൻ നവീകരിച്ചും പുതിയ റിക്രൂട്ട്മെന്റ് നടത്തിയും റസ്റ്റാറന്റുകൾ വലിയ തയാറെടുപ്പ് നടത്തി. പലരിൽനിന്നും ക്വട്ടേഷൻ വാങ്ങിയ സംഘം വക്കീലിന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടും കമ്പനിയുടെ പേരിൽ അഡ്വാൻസ് ചെക്ക് ഒപ്പിട്ട് നൽകിയും സംശയത്തിന് ഇടനൽകാതെയാണ് പദ്ധതി മുന്നോട്ടുനീക്കിയത്. സാൽമിയയിലെ കമ്പനി ഓഫിസും ഗംഭീരമായി സജ്ജീകരിച്ചിരുന്നു. ഇവിടെ വെച്ചാണ് പല കൂടിക്കാഴ്ചകളും നടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ്
ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KIP80Zhg1aJ3oAMnFzIaax
Comments (0)