
Kuwait Bans Water Guns Water Balloons: വാട്ടർ ഗണ്ണുകളും വാട്ടർ ബലൂണുകളും കുവൈത്ത് നിരോധിച്ചു
Kuwait Bans Water Guns Water Balloons കുവൈത്ത് സിറ്റി: വാട്ടര്‍ ഗണ്ണുകളും ബലൂണുകളും കുവൈത്ത് നിരോധിച്ചു. കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വർഷവും ഡിസംബർ മുതൽ മാർച്ച് വരെ വാട്ടർ പിസ്റ്റളുകളുടെയും വെള്ളം നിറച്ച ബലൂണുകളുടെയും വിൽപ്പനയും പ്രചാരവും നിരോധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുക്രമം നിലനിർത്തുന്നതിനും ജലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങൾ തടയുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയത്തിൻ്റെ നീക്കം.
Comments (0)