
Malayali Expat Died in Kuwait: തുടര്‍ ചികിത്സയ്ക്കായി ഇന്ന് നാട്ടിലേക്ക് പുറപ്പെടാനിരിക്കെ കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു
Malayali Expat Died in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തൃശൂർ തലക്കോട്ടുകര കേച്ചേരി സ്വദേശി മമ്രസ്സായില്ലത്ത് വീട്ടിൽ സിദ്ധിഖ് (59) ആണ് താമസസ്ഥലത്തുവെച്ച് മരിച്ചത്. അസുഖബാധിതനായി കഴിയുകയായിരുന്നു. തുടർ ചികിത്സക്കായി ഇന്ന് നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം സംഭവിച്ചത്. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ഹവല്ലി എ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
Comments (0)