
Driving License Renewal Expats: പ്രവാസികളുടെ ലൈസന്‍സ് പുതുക്കല്‍; എംവിഡിയുടെ ‘ആ നിബന്ധന’; വലഞ്ഞ് പ്രവാസികള്‍
Driving License Renewal Expats തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതില്‍ വലഞ്ഞ് പ്രവാസികള്‍. സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം വേണമെന്ന മോട്ടോര്‍ വാഹനവകുപ്പിന്‍റെ നിബന്ധനയാണ് പ്രവാസികളെ വലയ്ക്കുന്നത്. സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ മോട്ടോര്‍വാഹനവകുപ്പ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അംഗീകരിക്കുകയുള്ളൂ. വിദേശങ്ങളില്‍ ഒട്ടേറെ ഇന്ത്യന്‍ ഡോക്ടര്‍മാരുണ്ടെങ്കിലും അവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ക്ക് കഴിയില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഡോക്ടര്‍മാരില്‍നിന്ന് നേത്ര, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് നിര്‍ബന്ധമായിട്ടുള്ളത്. ഓണ്‍ലൈന്‍ സംവിധാനം വന്നതോടെ പ്രവാസികള്‍ക്കും ലൈസന്‍സ് പുതുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് അനുമതി നല്‍കിയിരുന്നു. യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ചികിത്സിക്കാന്‍ അനുമതിയുള്ള ഒട്ടേറെ ഡോക്ടര്‍മാരുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗവും അവിടത്തെ രജിസ്ട്രേഷന്‍ ഉപയോഗിക്കുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍വാഹനവകുപ്പ് അംഗീകരിക്കാറില്ല.
Comments (0)