Posted By ashly Posted On

KSRTC Bus According To Flights: പ്രവാസികള്‍ക്ക് ഏറെ ആശ്വാസം; വി​മാ​നം എത്തുന്നത് അ​നു​സ​രി​ച്ച് കെഎ​സ്ആ​ർടിസി സ​ര്‍വീ​സ്; കൂടുതല്‍ വിവരങ്ങള്‍

ksrtc bus service according to flights അബുദാബി: പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായി പുതിയ വാര്‍ത്ത. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാനങ്ങളുടെ സമയത്തിന് അനുസരിച്ച് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബൂ​ദ​ബി​യു​ടെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കാ​നെ​ത്തി​യ മ​ന്ത്രി അ​ബു​ദ​ബി​യി​ല്‍ മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ആദ്യഘട്ടം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് കോ​ഴി​ക്കോ​ട്, മാ​വേ​ലി​ക്ക​ര, തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കാ​ണ് ആ​രം​ഭി​ക്കു​ക. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em പു​ല​ര്‍ച്ചെ 12 മു​ത​ല്‍ ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ല്‍, രാ​വി​ലെ അ​ഞ്ചു​വ​രെ സ​ര്‍വിീസ് ന​ട​ത്തും. അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള ബ​സു​ക​ളാ​ണ് ഇ​തി​നായി ഉ​പ​യോ​ഗി​ക്കു​ക. വി​മാ​നം വൈ​കി​യാ​ണ് എ​ത്തു​ന്ന​തെ​ങ്കി​ല്‍ അ​തി​ന​നു​സ​രി​ച്ച് ബ​സ്​ സ​മ​യ​ത്തി​ലും മാ​റ്റ​മു​ണ്ടാകും. ബ​സ് നി​ശ്ചി​ത സ്ഥ​ല​ത്തു​നി​ന്നു യാ​ത്ര തു​ട​ങ്ങി​യാ​ലും ഇ​ട​ക്കു​വെ​ച്ച് ക​യ​റു​ന്ന​വ​ര്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ സൈ​റ്റ് മുഖേന ബ​സി​ന്‍റെ സ​മ​യ​വും സീ​റ്റി​ന്‍റെ ല​ഭ്യ​ത​യും അ​നു​സ​രി​ച്ച് സീ​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാം. ഇ​ത്ത​രം സ​ര്‍വി​സു​ക​ള്‍ക്കാ​യി ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ത​യാ​റാ​കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *