
Kuwait Nominates Government Positions: നാലായിരത്തിലധികം പേരെ സര്‍ക്കാര്‍ സ്ഥാനങ്ങളിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് കുവൈത്ത് സിവില്‍ സര്‍വീസ് ബ്യൂറോ
Kuwait nominates government positions കുവൈത്ത് സിറ്റി: നാലായിരത്തിലധികം പേരെ സര്‍ക്കാര്‍ സ്ഥാനങ്ങളിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് സിവില്‍ സര്‍വീസ് ബ്യൂറോ. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 4,353 കുവൈത്ത് പൗരന്മാരെയാണ് വിവിധ സര്‍ക്കാര്‍ സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഫിനാൻഷ്യൽ ഗ്രേഡുകളുടെ ലഭ്യതയ്ക്ക് അനുസൃതമായി സിവിൽ സർവീസ് കൗൺസിൽ അംഗീകരിച്ച സമഗ്രമായ തൊഴിൽ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമാണിത്. 2024ലെ 13ാമത് യോഗത്തിലെ സിവിൽ സർവീസ് കൗൺസിലിൻ്റെ തീരുമാനത്തിന് അനുസൃതമായി, വിവിധ സർക്കാർ ഏജൻസികളിലുടനീളം നാമനിർദ്ദേശം ചെയ്യപ്പെട്ട എല്ലാ ഉദ്യോഗാർഥികളുടെയും നിയമനങ്ങൾ പൂർത്തീകരിക്കുന്നത് ഉറപ്പാക്കാൻ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു. മുന്‍പ് സർക്കാർ ഏജൻസികൾ നിരസിച്ച വ്യക്തികളുടെയും ഓഫറുകൾ നിരസിച്ചവരുടെയും നാമനിർദ്ദേശം ഇതില്‍ ഉള്‍പ്പെടുന്നു.
Comments (0)