
Kuwait Army Shooting Death: കുവൈത്തില്‍ പരിശീലനത്തിനിടെ അപകടം; രണ്ട് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടു
Kuwait Army Shooting Death കുവൈത്ത് സിറ്റി: വെടിമരുന്ന് ഷൂട്ടിങ് പരിശീലനത്തിനിടെ ഉണ്ടായ അപകടത്തില്‍ കുവൈത്ത് കരസേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. അൻവർ ഖലഫ് റദ്വാൻ, മുത്തലാഖ് മുഹമ്മദ് മുബാറക്ക് എന്നീ സൈനികരാണ് മരിച്ചത്. ബുധനാഴ്ച (ഇന്നലെ) വൈകുന്നേരമാണ് സംഭവം. അപകടത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഇവരെ ആവശ്യമായ ചികിത്സയ്ക്കായി ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൻ്റെ വിശദാംശങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിനും ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും കുവൈത്ത് കരസേനാ മേധാവി വ്യക്തമാക്കി.
Comments (0)