
Indian Expat Dies in Kuwait: ജിമ്മിലെ വ്യായാമത്തിനു ശേഷം സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടയിൽ ശ്വാസതടസം; 27കാരനായ പ്രവാസി യുവാവ് കുവൈത്തില്‍ മരിച്ചു
Indian Expat Dies in Kuwait കുവൈത്ത് സിറ്റി: 27കാരനായ പ്രവാസി യുവാവ് കുവൈത്തില്‍ മരിച്ചു. ചെന്നൈ തിരുവോർക്കാട് കോ-ഓപ്പറേറ്റീവ് നഗറിലെ തെക്കേക്കര വീട്ടിൽ എഡ്‌വിൻ ഡൊമിനി (27) ആണ് മരിച്ചത്. ജിമ്മിലെ വ്യായാമത്തിനുശേഷം സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ശ്വാസതടസമുണ്ടായി മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ബുധനാഴ്ച മംഗഫിൽ വെച്ചാണ് സംഭവം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em അൽ – മീർ ടെക്നിക്കൽ സർവീസ് കമ്പനിയിലെ എൻജീനിയറാണ് എഡ്‌വിൻ. ഒരു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. പിതാവ്: ഡൊമിനി ജോൺ (ബെൻടെക് ഓട്ടോ മിഷൻ) മാതാവ്: ഡോ. എൽ.സി. മൃതശരീരം വെള്ളിയാഴ്ച (ഇന്ന്) ഉച്ചയ്ക്ക് ഒരു മണിക്ക് സബാ മോർച്ചറിയിൽ പൊതുദർശനത്തിന് വയ്ക്കും. ഇന്ന് വൈകുന്നേരം ചെന്നൈയിലേക്ക് കൊണ്ടുപോകും.
Comments (0)