
Kuwait Banks Working Hours Ramadan: കുവൈത്തിലെ ബാങ്കുകൾ റമദാനിൽ പ്രവർത്തനസമയം പരിഷ്കരിക്കും
Kuwait Banks Working Hours Ramadan കുവൈത്ത് സിറ്റി: വരാനിരിക്കുന്ന റമദാന്‍ മാസത്തില്‍ പ്രാദേശിക ബാങ്കുകളില്‍ ഉപഭോക്തൃ സേവനസമയം ക്രമീകരിക്കാനുള്ള നിര്‍ദേശം ബാങ്ക് ഉദ്യോഗസ്ഥരുടെ പരിഗണനയില്‍. ചിലര്‍ സായാഹ്നഷിഫ്റ്റ് ഏര്‍പ്പെടുത്തണമെന്ന് വാദിക്കുന്നു, ബാങ്കിങ് സമയം ഒന്നിന് പകരം രണ്ട് ഷിഫ്റ്റുകളായി തിരിക്കാനുള്ള നിര്‍ദേശം പരിഗണനയിലുണ്ട്. റമദാനിലെ പ്രവർത്തനസമയം മാറ്റാൻ ഒന്നിലധികം ബാങ്കുകൾ നിര്‍ദേശിച്ചതായി വൃത്തങ്ങൾ വെളിപ്പെടുത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em നിർദേശം നടപ്പിലാക്കുകയാണെങ്കിൽ, കഴിഞ്ഞ റമദാനിലെ പ്രഭാതസമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:30 വരെ തുടരും. വൈകുന്നേരം 7:30 മുതൽ അധിക സായാഹ്ന ഷിഫ്റ്റ് രാത്രി 9:30 വരെ ഉണ്ടാകും. കഴിഞ്ഞ റമദാനിൽ ഷോപ്പിങ് മാളുകളിലെ ബാങ്ക് ശാഖകൾക്ക് രാവിലെ 11 മുതൽ വൈകിട്ട് 3.30 വരെ രണ്ട് പ്രവർത്തന കാലയളവ് ഉണ്ടായിരുന്നു.
Comments (0)