Posted By ashly Posted On

Malappuram Theft Arrest: ട്രെയിനിൽ വച്ച് പരിചയം, നമ്പർ വാങ്ങി വീട്ടിലെത്തി; ജ്യൂസില്‍ ഗുളിക കലര്‍ത്തി ദമ്പതികളെ മയക്കി കിടത്തി സ്വർണം മോഷ്ടിച്ച പ്രതി അറസ്റ്റില്‍

Malappuram Theft Arrest മലപ്പുറം: ജ്യൂസില്‍ ഗുളിക കലര്‍ത്തി ദമ്പതികളെ മയക്കി കിടത്തി സ്വര്‍ണം മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ആറ് പവന്‍ സ്വര്‍മാണ് മോഷ്ടിച്ച് പ്രതി മുങ്ങിയത്. തൃശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷയെ മലപ്പുറം വളാഞ്ചേരി പോലീസ് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വളാഞ്ചേരി കോട്ടപ്പുറം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രൻ, ഭാര്യ ചന്ദ്രമതി എന്നീ വയോധിക ദമ്പതികളെ ജ്യൂസിൽ ഗുളിക ചേർത്ത് മയക്കി കിടത്തി സ്വർണം കവർന്നത്. ദമ്പതികളെ യുവാവ് ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടത്. മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് കണ്ടത്. നാവികസേന ഉദ്യോഗസ്ഥനാണെന്നും പേര് നീരജ് എന്നാണെന്നും ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇരുവർക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ദമ്പതിമാരോട് രോഗവിവരം ചോദിച്ചറിഞ്ഞ ഇയാൾ കുറഞ്ഞ ചെലവിൽ നാവികസേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം എല്ലാം ശരിയായെന്നും ചികിത്സയുടെ രേഖകള്‍ ശേഖരിക്കാന്‍ വീട്ടില്‍ വരാമെന്നും പറഞ്ഞ് ഫോണ്‍ ചെയ്ത് വളാ‌ഞ്ചേരിയിലെ വീട്ടിലെത്തി. യുവാവ് താന്‍ കൊണ്ടുവന്ന ഫ്രൂട്ട്‌സ് ഉപയോഗിച്ച് സ്വയം ജ്യൂസ് തയാറാക്കി ദമ്പതികള്‍ക്ക് നല്‍കി. തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ക്ക് ഗ്യാസിന്റെയാണെന്ന് പറഞ്ഞ് ഓരോ ഗുളികയും നല്‍കി. ഇതോടെ ഇരുവരും മയങ്ങി വീഴുകയും സ്വര്‍ണം മോഷ്ടിച്ച് യുവാവ് സ്ഥലം വിടുകയായിരുന്നു. പിന്നാലെ ദമ്പതികൾ പോലീസിൽ പരാതി നല്‍കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *