Posted By ashly Posted On

Power Cut in Kuwait: അറ്റകുറ്റപ്പണി; കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

Power Cut in Kuwait കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കുവൈത്തിലെ ചില പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിലുമാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ശനിയാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ കുവൈത്തിലെ ആറ് ഗവര്‍ണറേറ്റുകളിലായി 15 പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനഃരുപയോഗ ഊർജമന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഓരോ പ്രദേശത്തേയും അറ്റകുറ്റപ്പണി ഷെഡ്യൂളുകൾ അനുസരിച്ചാകും വൈദ്യുതി മുടങ്ങുക. രാവിലെ എട്ട് മുതൽ നാല് മണിക്കൂർ വരെ വൈദ്യുതി മുടങ്ങും. ഓരോ സ്റ്റേഷനിലും നടത്തുന്ന ജോലിയെ ആശ്രയിച്ച് നിശ്ചിത കാലയളവിൽ അറ്റകുറ്റപ്പണി സമയങ്ങൾ കൂടുകയോ കുറയുകയോ ചെയ്യാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *