
Expats Appointment Stopped in Kuwait: മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടി; കുവൈത്തിൽ ഈ മേഖലകളിൽ ഇനി നിയമിക്കില്ല
Expats Appointment Stopped in Kuwait കുവൈത്ത് സിറ്റി: മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈത്തിന്‍റെ പുതിയ തീരുമാനം. വിവിധ മേഖലകളിലേക്ക് ഇനി പ്രവാസികളെ നിയമിക്കില്ല. വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്‍റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ അറിയിച്ചു. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകൾക്കും പുതിയ തീരുമാനം ബാധകമായിരിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em അതേസമയം, ഈ ചട്ടം പ്രവാസികളിൽ സ്വദേശി വനിതകളുടെ മക്കളായിട്ടുള്ളവരെ ബാധിക്കില്ല. പുതിയ തീരുമാനം കുവൈത്തിൽ തൊഴിൽ തേടുന്ന നല്ലൊരു ശതമാനം മലയാളികളെയും ബാധിക്കും. രാജ്യത്തിന്‍റെ പൊതുമേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി ഭൂരിഭാഗം സർക്കാർ ജോലികളിൽനിന്ന് പ്രവാസികളെ ഒഴിവാക്കാനായി അടുത്തിടെ വലിയ കാംപെയ്നും തുടങ്ങിയിരുന്നു. അതേസമയം, പ്രവാസികൾക്ക് പകരമായി ഉയർന്ന വൈദഗ്ധ്യമുള്ള സ്വദേശികളെ കണ്ടെത്തുന്നതിൽ സർക്കാർ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
Comments (0)