
drunken man hits over police; കുവൈറ്റിൽ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ചയാളിൽ നിന്നും മദ്യക്കുപ്പികളുമായി അറസ്റ്റിൽ
drunken man hits over police കുവൈറ്റിൽ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം കടന്ന് കളയാൻ ശ്രമിച്ച വിദേശ പൗരനെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. ഇയാളുടെ കൈവശം ധാരാളം മദ്യക്കുപ്പികൾ കണ്ടെത്തി, പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പതിവ് പരിശോധനയ്ക്കായി പെട്രോളിംഗ് സംഘം തടഞ്ഞുവെച്ച പ്രതിയാണ് പൊലീസിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടിക്കാനായി പോകവെയാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തിയത്. വാഹനത്തിൽ നടത്തിയ പരിശോധനയിൽ നിരവധി മദ്യ കുപ്പികൾ കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em പ്രതിക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിച്ചതായും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായും അറിയിച്ചു. പൊതു സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനായി പൊതു സുരക്ഷാ മേഖലയ്ക്കുള്ളിൽ അഹ്മദി സുരക്ഷാ ഡയറക്ടറേറ്റ് നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്ന് മന്ത്രാലയം വ്യക്തമാക്കി.
Comments (0)