
Ramadan days; പ്രവാസികളേ … നോമ്പുകാലം ‘ആരോഗ്യകര’മാക്കാം എങ്ങനെ എന്നല്ലേ?
Ramadan days ഗൾഫ് രാജ്യങ്ങളിലെ ഇസ്ലാം മത വിശ്വാസികൾ ഒരു മാസം നീളുന്ന റമദാൻ വ്രതാനുഷ്ഠാനങ്ങൾക്കുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ്. ഗൾഫിൽ ശൈത്യത്തിൽ നിന്ന് വേനലിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിനിടെയാണ് പുണ്യമാസത്തിന് തുടക്കമാകുന്നത്. കഠിനമായ വ്രതാനുഷ്ഠാനങ്ങൾക്കിടയിൽ ആരോഗ്യമായിരിക്കാൻ കഴിക്കുന്ന ഭക്ഷണത്തിലും മറ്റ് ശീലങ്ങളിലുമെല്ലാം ശ്രദ്ധ വേണമെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നു. ഗർഭിണികളും പ്രമേഹം, രക്തസമ്മർദം തുടങ്ങി പലവിധ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരും ഡോക്ടറുടെ നിർദേശപ്രകാരം വേണം നോമ്പ് ദിനങ്ങളിൽ മരുന്നും ഭക്ഷണക്രമവും ക്രമപ്പെടുത്തണം. വ്യായാമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഡോക്ടറുടെ നിർദ്ദേശം തേടുന്നതും നല്ലതാണ്.
നോമ്പ് എടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
∙ ശാരീരിക, മാനസികാരോഗ്യം
നോമ്പ് എടുക്കുന്നവരുടെ ശാരീരിക, മാനസികാരോഗ്യം പ്രധാനമാണ്. നോമ്പ് എടുക്കുന്ന വ്യക്തിക്ക് മാനസിക സമ്മർദവും ഉത്കണ്ഠയും നിരാശയും ലഘൂകരിച്ച് മാനസികാരോഗ്യം ശക്തിപ്പെടുത്താനും നോമ്പിലൂടെ സാധ്യമാകും. ഭക്ഷണക്രമം, ഉറക്കം, വ്യായാമം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ വേണം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കാനും നോമ്പുകാലത്ത് സാധ്യമാകും.
∙ ഇഫ്താറും സുഹൂറും
പുലർച്ചെ ആരംഭിക്കുന്ന നോമ്പ് വൈകിട്ട് സൂര്യാസ്മതയത്തിന് ശേഷമാണ് മുറിയ്ക്കുന്നത്. പ്രഭാതത്തിന് മുൻപ് (സൂര്യോദയത്തിന് മുൻപ്) കഴിയ്ക്കുന്ന ഭക്ഷണമാണ് സുഹൂർ. വൈകുന്നേരം നോമ്പ് മുറിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണമാണ് ഇഫ്താർ. ഇഫ്താറിനും സുഹൂറിനും ഇടയിൽ കഴിക്കുന്ന ഭക്ഷണത്തിന്റെയും കുടിക്കുന്ന വെള്ളത്തിന്റെയും കാര്യത്തിൽ ശ്രദ്ധ ചെലുത്തിയാൽ മാത്രമേ ആരോഗ്യത്തോടെ 30 ദിവസം നീളുന്ന നോമ്പ് പൂർത്തിയാക്കാൻ കഴിയൂ. ഇഫ്താറിനും സുഹൂറിനും ഇടയിലെ ഭക്ഷണ–പാനീയങ്ങളാണ് നോമ്പിന്റെ മണിക്കൂറുകളിലുടനീളം ഒരു വ്യക്തിയെ ആരോഗ്യകരമാക്കി നിലനിർത്തുന്നത്.
∙ സുഹൂർ ഭക്ഷണം നിർബന്ധം
നോമ്പ് എടുക്കുന്നവരുടെ പ്രധാന ഭക്ഷണമാണ് സുഹൂർ. പുലർച്ചെ നേരത്തെ എഴുന്നേറ്റ് നിർബന്ധമായും സുഹൂർ കഴിയ്ക്കണം. സുഹൂർ ഭക്ഷണം ഒഴിവാക്കുന്നത് ഉറക്ക തടസം, തലവേദന, നിർജലീകരണം എന്നിവക്ക് ഇടയാക്കും.ലസുഹൂറിനെ ആശ്രയിച്ചാണ് നോമ്പുകാരന്റെ ആരോഗ്യം. പകലുടനീളം ശരീരം ആരോഗ്യകരമായി നിലനിർത്താൻ സുഹൂർ ഭക്ഷണത്തിന് വലിയ പങ്കുണ്ട്.
∙ ഇഫ്താറിൽ അമിതഭക്ഷണം വേണ്ട
ഇഫ്താറിൽ അമിതഭക്ഷണം ഒഴിവാക്കണം. പോഷകം നിറഞ്ഞ ഭക്ഷണം വേണം കഴിക്കാൻ. കൊഴുപ്പ് കൂടിയ ഭക്ഷണസാധനങ്ങളും അമിതമായി കഴിക്കുന്നതും ദഹനക്കേടിനും ശരീരഭാരം കൂട്ടുന്നതിനും ഇടയാക്കും. പോഷകം നിറഞ്ഞതും സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം വേണം ഇഫ്താറിൽ ഉറപ്പാക്കേണ്ടത്.
∙ ഒഴിവാക്കാം ഇവ
വറുത്തതും പൊരിച്ചതും കൊഴുപ്പു കൂടിയതുമായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കാം. ഭക്ഷണത്തിൽ ഉപ്പ്, മധുരം എന്നിവ ഉയർന്ന അളവിൽ ഉപയോഗിക്കരുത്. എരിവ് കൂടിയ വിഭവങ്ങളും ഒഴിവാക്കാം. കാപ്പി, ചായ, കോള തുടങ്ങി കഫീൻ കൂടുതലടങ്ങിയ പാനീയങ്ങളും വേണ്ട.
∙ ധാരാളം വെള്ളം കുടിയ്ക്കണം
ഇഫ്താറിനും സുഹൂറിനുമിടയിൽ ധാരാളം വെള്ളം കുടിക്കണം. എന്നാൽ അമിതമാകാനും പാടില്ല. മുതിർന്ന സ്ത്രീകൾ 2.2 ലിറ്ററും പുരുഷന്മാർ 2.8 ലിറ്ററും വെള്ളം കുടിയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു. ജ്യൂസ്, പാൽ, ശീതള പാനീയങ്ങൾ, സൂപ്പ് എന്നിവയ്ക്ക് പകരം ശുദ്ധമായ വെള്ളം കുടിക്കുന്നതാണ് നല്ലത്.
Comments (0)