Posted By ashly Posted On

കൊലപാതകശ്രമം, മദ്യം നിറച്ച കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; കുവൈത്തില്‍ ബിദൂന്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കൊലപാതകശ്രമം നടത്തിയതില്‍ ബിദൂനിനെ അറസ്റ്റ് ചെയ്ത് അഹമ്മദി പോലീസ്. പതിവ് പട്രോളിങിനിടെ വാഹനം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. അബു ഹലീഫ മേഖലയിൽ നടത്തിയ പട്രോളിങിനിടെയാണ് സംഭവം. അഹമ്മദി പോലീസ് ഉദ്യോഗസ്ഥർ ഒരു വാഹനം നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവർ നിര്‍ദേശങ്ങൾ അവഗണിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. ഇതിനിടെ ഡ്രൈവര്‍ ഓഫീസറെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em കൂടുതല്‍ പട്രോളിങ് സംഘം എത്തിയതോടെ പ്രതി വാഹനം ഉപേക്ഷിച്ച് കാൽനടയായി രക്ഷപെടുകയായിരുന്നു. വ്യാപകമായ തെരച്ചിലിന് ശേഷം അൽ അഹമ്മദി സപ്പോർട്ട് പട്രോളിങ് പ്രതിയെ പ്രദേശത്തുനിന്ന് തന്നെ പിടികൂടി. വാഹനം പരിശോധിച്ചപ്പോൾ മദ്യ കുപ്പികളാണ് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *