Posted By ashly Posted On

Kuwait Bans Companies New Licenses: കുവൈത്തില്‍ ഈ ഗണത്തില്‍ വരുന്ന കമ്പനികളുടെ പുതിയ ലൈസൻസുകൾ നിരോധിച്ചു

Kuwait Bans Companies New Licenses കുവൈത്ത് സിറ്റി: സസ്പെന്‍ഡ് ചെയ്ത ഫയലുകളുള്ള കമ്പനികളുടെ പുതിയ ലൈസന്‍സുകള്‍ നിരോധിച്ച് കുവൈത്ത്. വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തിക്കൊണ്ട് 2025ലെ മന്ത്രിതലപ്രമേയം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ – യൂസഫ് പുറത്തിറക്കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് പുതിയ ഫയലുകൾ രജിസ്റ്റർ ചെയ്യുന്നത് നിരോധിക്കുന്നതായി പ്രമേയത്തില്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഫയലിൽ രജിസ്റ്റർ ചെയ്ത ഒന്നോ അതിലധികമോ നിഷ്‌ക്രിയ ലൈസൻസുകള്‍, അടച്ച ഫയലിൽ രജിസ്റ്റർ ചെയ്ത ലൈസന്‍സുകള്‍, വിലാസമില്ലാത്ത ലൈസൻസുകൾ എന്നിവ സസ്പെൻഡ് ചെയ്തതില്‍ ഉൾപ്പെടുന്നു. പുതിയ ലൈസൻസുകൾ ചേർക്കൽ, ലൈസൻസ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യല്‍ (വിലാസമോ വിവരങ്ങളോ മാറ്റുക), അല്ലെങ്കിൽ പുതിയ തൊഴിലാളികളെ ചേർക്കുന്നത് പോലുള്ള ഈ കമ്പനികൾക്കുള്ള നടപടിക്രമങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *