Posted By ashly Posted On

Stealing Bikes in Kuwait: വിദേശ ബൈക്കുകള്‍ മോഷ്ടിച്ചു; കുവൈത്തില്‍ നാലുപേര്‍ അറസ്റ്റില്‍

Stealing Bikes in Kuwait കുവൈത്ത് സിറ്റി: വിദേശ ബൈക്കുകള്‍ മോഷ്ടിച്ച നാലുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍. ഡെലിവറി ബൈക്കുകൾ മോഷ്‌ടിച്ച് പൊളിച്ചുമാറ്റി സ്‌ക്രാപ്പായി വിദേശത്തേക്ക് കയറ്റി വീണ്ടും അസംബിൾ ചെയ്ത് മറ്റൊരു രാജ്യത്ത് വിൽക്കുന്ന നാലംഗ പ്രവാസി സംഘത്തെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഡെലിവറി തൊഴിലാളി ഒരു കെട്ടിടത്തിനുള്ളിൽ ഓർഡർ പൂർത്തിയാക്കുന്നതിനിടെ അജ്ഞാതർ ബൈക്ക് മോഷ്ടിച്ചെന്ന് കൺസ്യൂമർ ഡെലിവറി കമ്പനിയുടെ നിയമ പ്രതിനിധിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em റിപ്പോർട്ട് ലഭിച്ചയുടൻ അധികൃതർ അന്വേഷണം ആരംഭിക്കുകയും സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ ഉപയോഗിച്ച് ഫർവാനിയ പ്രദേശത്തെ മോഷണം നടന്ന സ്ഥലവും പ്രതിയെയും തിരിച്ചറിയുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *