
School Time Changed in Kuwait: റമദാന്‍: കുവൈത്തിൽ സ്കൂൾ പ്രവര്‍ത്തനസമയം പുതുക്കി
School Time Changed in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് റമദാനോട് അനുബന്ധിച്ച് സ്കൂള്‍ പ്രവര്‍ത്തനസമയം പുതുക്കി. കിന്‍റർഗാർട്ടനുകളിൽ രാവിലെ 9:40ന് പ്രവർത്തനം ആരംഭിക്കും. ഉച്ചയ്ക്ക് 1:10ന് അവസാനിക്കും. എലിമെന്‍ററി വിഭാഗത്തിൽ രാവിലെ 9:40 മുതൽ ഉച്ചയ്ക്ക് 1:45 വരെയായിരിക്കും പ്രവർത്തനസമയം. ഇന്‍റർമീഡിയറ്റ് ഘട്ടത്തിൽ ക്ലാസുകള്‍ രാവിലെ 9:20 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും. സെക്കൻഡറി ഘട്ടത്തിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ശേഷം 2:10 വരെയാണ് പ്രവർത്തനസമയം. എല്ലാ വിദ്യാഭ്യാസതലങ്ങളിലെയും വിദ്യാർഥികൾക്ക് പുതിയ സമയക്രമം ബാധകമായിരിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആക്ടിങ് കമ്മീഷണറും അണ്ടർ സെക്രട്ടറിയുമായ മൻസൂർ അൽ ദാഫിരിയാണ് സമയക്രമം സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. കിന്‍റർ ഗാർട്ടനുകൾ, പൊതുവിദ്യാഭ്യാസ സംവിധാനത്തിന് കീഴിലുള്ള സ്‌കൂളുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ (അറബിക് സ്‌കൂളുകൾ), മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം റമദാൻ മാസത്തിലെ പ്രവൃത്തി സമയം ഈ രീതിയിലായിരിക്കും.
Comments (0)