Posted By shehina Posted On

Ya hala kuwait; ഹലാ ഷോപ്പിംഗ് ഫെസ്റ്റിവൽ; കണ്ണിന് കുളിർമയേകുന്ന ആകാശ വിസ്മയം ഒരുക്കി ഡ്രോൺ ഷോ

Ya hala kuwait രാജ്യത്തിന്റെ ദേശീയ അവധി ദിവസങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി യ ഹലാ ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കിയത് വമ്പൻ ആകാശ വിസ്മയം. പടക്കങ്ങളുടെയും ഡ്രോണുകളുടെയും മിന്നുന്ന പ്രദർശനങ്ങൾ കാഴ്ചക്കാരുടെ കണ്ണിനെ ത്രസിപ്പിച്ചു. അൽ ഷഹീദ് പാർക്ക് ആതിഥേയത്വം വഹിച്ച പ്രത്യേക പരിപാടി ഏറെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. കുവൈത്തിന്റെ ചിഹ്നങ്ങളും കലാപരമായ ചിത്രങ്ങളും ഡ്രോണുകൾ ആകാശത്ത് വരച്ച വിപുലമായ ലൈറ്റ് ഷോ പ്രത്യേകത ആകർഷകമായി മാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ദേശീയ പതാകയുടെ നിറങ്ങളാൽ ആകാശത്തെ അലങ്കരിച്ച കരിമരുന്ന് പ്രകടനങ്ങളും ചടങ്ങിൽ ഉൾപ്പെടുത്തിയിയിരുന്നു. ആഘോഷ ചടങ്ങുകൾക്ക് സാക്ഷിയാകാൻ വമ്പൻ ജനാവലിയാണ് പാർക്കിൽ എത്തിച്ചേർന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *