
Fahaheel Expressway Lanes Closed: വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; അറ്റകുറ്റപ്പണികൾക്കായി കുവൈത്തിലെ പ്രധാന പാതകൾ അടച്ചു
Fahaheel Expressway Lanes Closed കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികള്‍ക്കായി കുവൈത്തിലെ പ്രധാന പാതകള്‍ അടച്ചു. കിങ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ റോഡിൽ (ഫഹാഹീൽ എക്‌സ്‌പ്രസ് വേ) ഫഹാഹീലിലേക്കുള്ള മൂന്ന് പാതകൾ അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഫെബ്രുവരി 26 ബുധനാഴ്ച ആരംഭിച്ച് മാർച്ച് രണ്ട് ഞായറാഴ്‌ച വരെ പാതകള്‍ അടച്ചിടും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em റോഡിൻ്റെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അറ്റകുറ്റപ്പണികളും വികസനപ്രവർത്തനങ്ങളും നടത്തുന്നത്. അടച്ചിടുന്ന സമയത്തെ തിരക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ട്രാഫിക് നിർദേശങ്ങൾ പാലിക്കാനും ബദൽ റൂട്ടുകൾ ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.
Comments (0)