
Mall Brawl in Kuwait: കുവൈത്തിലെ പ്രമുഖ മാളില്‍ സംഘര്‍ഷം; ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു
Mall Brawl in kuwait കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖമാളിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. സംഘര്‍ഷത്തിന്‍റെ വീഡിയോ ഇതിനോടകംതന്നെ വൈറലായിട്ടുണ്ട്. അഹമ്മദി ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റുചെയ്തത്. അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് പറയുന്നതനുസരിച്ച്, ഉദ്യോഗസ്ഥർ നാല് യുവാക്കളെയും ഒരു പെൺകുട്ടിയെയുമാണ് അറസ്റ്റ് ചെയ്തത്. അഹ്മദി ഇൻവെസ്റ്റിഗേഷൻസ് ഉദ്യോഗസ്ഥർ എതിർ ഗ്രൂപ്പിലെ മൂന്ന് പ്രതികളെ കൂടി കസ്റ്റഡിയിലെടുത്തു. പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുന്‍പ് തുടർ നിയമനടപടികൾക്കായി ജുവനൈൽ പോലീസിലേക്ക് റഫർ ചെയ്ത ഒരു പ്രായപൂർത്തിയാകാത്തയാളും ഇതില്‍ ഉൾപ്പെടുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടിയ സംഭവത്തില്‍ മാളിനുള്ളിൽ ഒരു കൂട്ടം യുവാക്കൾ ഏറ്റുമുട്ടുന്നതായി കാണാം. എന്നാൽ, പോലീസ് എത്തുന്നതിന് മുന്‍പ് ആളുകൾ ഓടി രക്ഷപ്പെട്ടു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക പരാതികളൊന്നും നൽകിയിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും സമാനസംഭവങ്ങൾ തടയുന്നതിനുമായി സുരക്ഷാഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Comments (0)