
Spider Bite Pilot: വിമാനയാത്രയ്ക്കിടെ പൈലറ്റിന് ചിലന്തിയുടെ കടിയേറ്റു; പിന്നാലെ സംഭവിച്ചത്…
Spider Bite Pilot വിമാനം പറത്തുന്നതിനിടെ പൈലറ്റിന് ചിലന്തിയുടെ കടിയേറ്റു. ഫെബ്രുവരി 21 വെള്ളിയാഴ്ച ജർമ്മനിയിലെ ഡസൽഡോർഫിൽ നിന്ന് മാഡ്രിഡിലെ ബരാജാസ് എയർപോർട്ടിലേക്ക് പറക്കുകയായിരുന്ന ഐബീരിയ എയർബസ് എ320 വിമാനത്തിലെ പൈലറ്റിനാണ് കടിയേറ്റത്. പൈലറ്റിന് കടിയേറ്റെങ്കിലും വിമാനം യാത്രക്കാരുമായി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ലാന്‍ഡ് ചെയ്തു. ചിലന്തി എങ്ങനെ വിമാനത്തിനുള്ളിൽ കയറി എന്നതിനെക്കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ആദ്യഘട്ടത്തിൽ ഇത് ചിലന്തിയാണോ അതോ മറ്റെന്തെങ്കിലും ജീവിയാണോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em പിന്നീട്, വിമാനത്തിനുള്ളിൽ ടറന്‍റുല ചിലന്തിയുടെ സാന്നിധ്യം മറ്റു ക്രൂ അംഗങ്ങൾ തിരിച്ചറിഞ്ഞതോടെ ചിലന്തി തന്നെയാണ് പൈലറ്റിനെ കടിച്ചതെന്ന് ഉറപ്പിക്കുകയായിരുന്നു. സാങ്കേതിക വിദഗ്ധർ ചിലന്തിക്കായി വിമാനത്തിനുള്ളിൽ തെരച്ചിൽ നടത്തിയിരുന്നു. വിമാനത്തിന് ശുചീകരണപ്രവർത്തനങ്ങൾ നടത്തേണ്ടി വന്നതിനാൽ മാഡ്രിഡിൽനിന്ന് വിഗോയിലേക്കുള്ള തൊട്ടടുത്ത സർവീസ് മൂന്നുമണിക്കൂർ വൈകിയിരുന്നു. ക്യാപ്റ്റന് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും അനുഭവപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഐബീരിയ എയർലൈൻസ് സ്ഥിരീകരിച്ചു.
Comments (0)