
Kuwait National Day: 64ാം ദേശീയദിനാഘോഷം; പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആശംസകള്‍ നേര്‍ന്ന് കുവൈത്ത് അമീര്‍
Kuwait National Day കുവൈത്ത് സിറ്റി: 64ാം ദേശീയദിനാഘോഷത്തിന്‍റും 34ാം വിമോചനദിനവാര്‍ഷികത്തിന്‍റെയും ആശംസകള്‍ക്ക് നേര്‍ന്ന് കുവൈത്ത് അമീര്‍ ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. പൗരന്മാർക്കും കുവൈത്തിലെ പ്രവാസികൾക്കും അമീര്‍ ആശംസകൾ അറിയിച്ചു. ‘ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെ, ഈ രണ്ട് പ്രിയപ്പെട്ട സന്ദർഭങ്ങളിൽ പൗരന്മാർ കാണിച്ച സന്തോഷത്തിന്‍റെയും ആനന്ദത്തിന്‍റെയും പ്രകടനങ്ങൾ ശ്രദ്ധേയമാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em മാതൃഭൂമിയോടുള്ള അവരുടെ വിശ്വസ്തതയും ആദരവും പ്രകടിപ്പിക്കുന്ന ഉയർന്ന ദേശീയചിന്തയും പ്രശംസനീയമാണ്’, അദ്ദേഹം പറഞ്ഞു. ‘പ്രിയപ്പെട്ട മാതൃഭൂമിയെ സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഒരു രാജ്യമായി മടക്കി നൽകിയ വിമോചന നേട്ടം തന്റെ സഹോദരന്മാരും പുത്രന്മാരുമായ പൗരന്മാർ അനുഭവിക്കണം. പ്രിയപ്പെട്ട മാതൃഭൂമിയെ മുന്നോട്ട് കൊണ്ടുപോകാനും ഉയർത്താനും എല്ലാ കഴിവുകളും പ്രയത്നങ്ങളും ഉപയോഗപ്പെടുത്തണം’, കുവൈത്ത് അമീറിന്‍റെ വാക്കുകള്‍.
Comments (0)