
Kuwait Weather Today: കുവൈത്തില്‍ ഇന്നത്തെ കാലാവസ്ഥ എങ്ങനെ? അറിയാം
Kuwait Weather Today കുവൈത്ത് സിറ്റി: ഒരാഴ്ചയായി തുടരുന്ന കനത്ത തണുപ്പ് രാജ്യത്ത് തുടരും. ശനിയാഴ്ച കാലാവസ്ഥ മിതമായതായിരിക്കുമെന്ന് കുവൈത്ത് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധേരാർ അൽ അലി വ്യക്തമാക്കി. അതേസമയം, വാരാന്ത്യത്തിൽ ഇടക്കിടെ മഴ പെയ്യുമെന്നും അദ്ദേഹം പ്രവചിച്ചു. ഇതോടൊപ്പം വടക്കുകിഴക്കൻ യൂറോപ്പിൽ നിന്നുള്ള തണുത്തകാറ്റും വീശും. വ്യാഴാഴ്ചയും പകലും രാത്രിയും കനത്ത തണുപ്പും പകൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും അസ്ഥിരമായ വടക്കുപടിഞ്ഞാറൻ കാറ്റും അനുഭവപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ശാരാശരി താപനില അഞ്ച് മുതൽ എട്ട് വരെ ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മണിക്കൂറിൽ 12-40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പരമാവധി താപനില 19 ഡിഗ്രി സെൽഷ്യസ് വരെയാകും. രാത്രിയിൽ എട്ട് ഡിഗ്രി സെൽഷ്യസിനും താഴേക്ക് താപനില താഴാം. ശനിയാഴ്ച കാലാവസ്ഥ മിതമായതായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കൂടിയ താപനില 18 മുതൽ 20 ഡിഗ്രി വരെ ആകാം. എന്നാൽ, ശനിയാഴ്ച രാത്രിയിൽ തണുപ്പ് കൂടും.
Comments (0)