Posted By ashly Posted On

കുവൈത്തിലെ ബിഎല്‍എസ് പാസ്പോര്‍ട്ട് കേന്ദ്രത്തിന്‍റെ റമദാനിലെ പ്രവൃത്തിസമയം അറിയാം

BLS Center in Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ ബിഎല്‍എസ് പാസ്പോര്‍ട്ട് കേന്ദ്രത്തിന്‍റെ റമദാനിലെ പ്രവൃത്തി സമയത്തില്‍ മാറ്റം. കുവൈത്ത് സിറ്റി, ജലീബ് അൽ – ഷുയൂക്ക് (അബ്ബാസിയ), ഫഹാഹീൽ, ജഹ്‌റ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ, പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ എന്നിവയ്‌ക്കായുള്ള ബിഎല്‍എസ് ഔട്ട്‌സോഴ്‌സിങ് കേന്ദ്രം റമദാൻ മാസത്തിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. റമദാൻ ദിവസങ്ങളിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ പ്രവർത്തനം ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em വെള്ളിയാഴ്ച കേന്ദ്രം അടച്ചിരിക്കും. കോൺസുലാർ അറ്റസ്റ്റേഷനായി ബിഎല്‍എസ് സെന്‍ററുകളിൽ നിക്ഷേപിക്കുന്ന രേഖകൾ അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മുതൽ 4 വരെ അതാത് ബിഎല്‍എസ് സെന്‍ററിൽ അപേക്ഷകർക്ക് തിരികെ നൽകും. അടിയന്തരസാഹചര്യങ്ങളിൽ അതേ ദിവസത്തെ അറ്റസ്റ്റേഷനുള്ള അഭ്യർഥനകൾ കേസ്-ടു-കേസ് അടിസ്ഥാനത്തിൽ തീരുമാനിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *