
ഡിറ്റക്ടീവിന്‍റെ വേഷം ധരിച്ചെത്തി, പ്രവാസികളുടെ വീട്ടില്‍ അതിക്രമിച്ചു കയറി മോഷണം; കുവൈത്ത് പോലീസ് പ്രതിയെ പിടികൂടി
കുവൈത്ത് സിറ്റി: ഒരു ഡിറ്റക്ടീവിന്‍റെ വേഷം ധരിച്ച് ആള്‍മാറാട്ടം നടത്തി വീട്ടില്‍ അതിക്രമിച്ച് കടന്ന് മോഷണം നടത്തിയയാളെ പിടികൂടി കുവൈത്ത് പോലീസ്. പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. 28 കാരനായ പ്രതിയെ ഹവല്ലി ഡിറ്റക്ടീവാണ് അറസ്റ്റുചെയ്തത്. തൊഴിലില്ലായ്മയും സാമ്പത്തിക ആവശ്യവും ചൂണ്ടിക്കാട്ടിയാണ് പ്രവാസികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ഫെബ്രുവരി 12ന് 62, 59 വയസുള്ള രണ്ട് പ്രവാസികൾ ഹവല്ലി പോലീസ് സ്‌റ്റേഷനിൽ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഹവല്ലിയിലെ ബ്ലോക്ക് 7ലെ വീട്ടിൽ അജ്ഞാതനായ ഒരാൾ ഡിറ്റക്ടീവായി വേഷം മാറി കയറി 1,400 ദിനാർ മോഷ്ടിച്ചതായാണ് പരാതി നല്‍കിയത്. സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണ കാമറകളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കാമറകളും ഉപയോഗിച്ച് പ്രതിയുടെ താമസസ്ഥലം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരകൾ പ്രതിയെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ, സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് മോഷണം നടത്തിയതെന്നും ഡിറ്റക്ടീവുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച പണം ചെലവഴിച്ചതായും ഇയാൾ സമ്മതിച്ചു. ഇരകളുടെ അതേ രാജ്യക്കാരനായ ഒരു പ്രവാസി തന്നെ കവർച്ചയ്ക്ക് സഹായിച്ചതായി പ്രതി ആദ്യം ആരോപിച്ചിരുന്നെങ്കിലും പോലീസ് നിരസിച്ചു.
Comments (0)