Posted By ashly Posted On

Theft Vehicle Kuwait: ജീവിതത്തില്‍ മാത്രമല്ല, മോഷണത്തിലും ഒരുമിച്ച്, കുവൈത്തിൽ 22 വാഹനങ്ങൾ മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ

Theft Vehicle Kuwait കുവൈത്ത് സിറ്റി: 22 വാഹനങ്ങൾ മോഷ്ടിച്ച ദമ്പതികൾ കുവൈത്തില്‍ അറസ്റ്റിൽ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രൊഫഷണൽ ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിച്ച ഒരു പുരുഷനെയും സ്ത്രീയെയുമാണ് ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തത്. റിപ്പോർട്ടനുസരിച്ച്, വാഹനങ്ങൾ മോഷ്ടിച്ച് കുറഞ്ഞ സമയത്തേക്ക് ഉപയോഗിക്കുന്നതിന് ഒരു പ്രൊഫഷണൽ ക്രിമിനൽ രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em വിവിധ ഗവർണറേറ്റുകളിലായി 22 വാഹനങ്ങള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മോഷ്ടിച്ച 15 വാഹനങ്ങൾ വ്യത്യസ്തസ്ഥലങ്ങളിൽനിന്ന് കണ്ടെത്തിയതായും അവർ പിടിച്ചെടുത്ത നിരവധി മോഷ്ടിച്ച വസ്തുക്കൾക്ക് പുറമേയാണെന്നും മന്ത്രാലയത്തിലെ മീഡിയ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *