
Road Closed in Kuwait: കുവൈത്തിലെ പ്രധാന റോഡ് ഇന്ന് രാവിലെ മുതൽ അടച്ചിടും
Road Closed in Kuwait കുവൈത്ത് സിറ്റി രാജ്യത്തെ പ്രധാന റോഡ് ഇന്ന് രാവിലെ മുതല്‍ അടച്ചിടും. കുവൈത്ത് സിറ്റിയിൽനിന്ന് ഫഹാഹീലിലേക്ക് വരുന്നവർക്കായി മിഷ്‌രിഫ് പ്രദേശത്തേക്കുള്ള കിങ് അബ്ദുൽ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് റോഡിന്‍റെ (ഫഹാഹീൽ റോഡ് – 30) ഒരു ഭാഗം അടച്ചിടുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em സുരക്ഷാ പാത, വലത്, മധ്യ പാതകൾ, ആറാം റിങ് റോഡിലേക്ക് നയിക്കുന്ന സെക്കൻഡറി എക്സിറ്റ് എന്നിവ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണി മുതൽ വൈകുന്നേരം ആറുവരെ അടച്ചിടുമെന്ന് മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
Comments (0)