Posted By ashly Posted On

Doctor Car Stolen: ഷോപ്പിങ് കഴി‍ഞ്ഞ് വരുന്നതിനിടെ കുവൈത്തിൽ വനിതാ ഡോക്ടറുടെ കാർ കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു

Doctor Car Stolen കുവൈത്ത് സിറ്റി: ഷോപ്പിങ് കഴിഞ്ഞ് വരുന്നതിനിടെ വനിതാ ഡോക്ടറുടെ കാര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. 50 വയസുകാരിയായ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ കാറാണ് അക്രമി തട്ടിയെടുത്തത്. കുവൈത്തില്‍ ഷുവൈഖ് ഏരിയായിലാണ് സംഭവം. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അല്‍ ഷാമിയ പോലീസ് കേസെടുത്തു. ഷുവൈഖ് അഡ്മിനിസ്‌ട്രേറ്റ് ഏരിയയിലെ ഷോപ്പിങ് മാളില്‍നിന്ന് പുറത്തിറങ്ങി കാർ പാര്‍ക്കിങ് സ്ഥലത്തേക്ക് പോകവേയാണ് സംഭവം നടന്നത്. ഒരാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറിന്റെ താക്കോല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ദേഹോപദ്രവം ഭയന്ന് താക്കോല്‍ നല്‍കി. പ്രതി ഉടന്‍ തന്നെ കാറെടുത്ത് കടന്നുകളഞ്ഞതായി’ ഡോക്ടർ മൊഴി നൽകി. കാറിനെ സംബന്ധിച്ചുള്ള വിവരങ്ങളും ഡോക്ടര്‍ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ക്യാപിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *