Posted By ashly Posted On

Charging Huge Taxi Fee from Malayali: മലയാളി യുവതിയിൽനിന്ന് ഈടാക്കിയത് ഭീമമായ ടാക്സി ചാർജ്, 8 കിമീ യാത്രയ്ക്ക് 4170 രൂപ മൂന്നുപേര്‍ പിടിയില്‍

Charging Huge Taxi Fee from Malayali ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ മലയാളി യുവതിയില്‍നിന്ന് വന്‍തുക ടാക്സി ചാര്‍ജായി വാങ്ങിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഒരു ടെ‌ർമിനലിൽനിന്ന് മറ്റൊരു ടെർമിനലിലേക്ക് പോകാന്‍ എയർപോർട്ട് ജീവനക്കാരനടക്കം മൂന്നംഗസംഘം യുവതിയില്‍നിന്ന് 4,170 രൂപയാണ് വാങ്ങിയത്. എയർപോർട്ട് ജീവനക്കാരനായ ലക്കി, സുഹൃത്തുക്കളായ അക്ഷയ് കുമാർ, ശുഭം ശർമ്മ എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em വഫ സിദ്ധീഖ് നൽകിയ പരാതിയിലാണ് നടപടിയെടുത്തത്. ഫെബ്രുവരി 18 നായിരുന്നു കേസിനാസ്പദമായ സംഭവം. ടെർമിനൽ രണ്ടിൽനിന്ന് കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിനായി അബദ്ധത്തിൽ മറ്റൊരു ടെർമിനലിൽ വന്നിറങ്ങിയതായിരുന്നു യുവതി. തുടർന്ന്, യുവാക്കൾ നിർദേശിച്ച ടാക്സിയിൽ 8 കിമീ മാത്രം സഞ്ചരിച്ച് രണ്ടാം ടെർമിനലിലെത്തിച്ചപ്പോഴാണ് ഇത്രയും ഭീമമായ തുക യുവതിയില്‍നിന്ന് ഈടാക്കിയത്. സംഭവത്തിൽ കൂടുതൽ പേര്‍ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *