
മകള്‍ക്ക് അര്‍ബുദം, സ്വന്തമായി വീടില്ല, നാട്ടില്‍ പോയിട്ട് എട്ട് വര്‍ഷം; യാത്രാക്കൂലി ലാഭിക്കാന്‍ ദിവസവും സൈക്കിളില്‍ യാത്ര ചെയ്യുന്നു ഈ 47കാരിയായ മലയാളി
47ാം വയസിലും ജീവിതത്തോട് പടവെട്ടുകയാണ് മേരി ഷെര്‍ലിന്‍. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞു. രണ്ട് പെണ്‍മക്കളില്‍ മൂത്തയാളെ വിവാഹം കഴിപ്പിച്ചയച്ചു, രണ്ടാമത്തെയാള്‍ക്ക് മസ്തിഷ്കാര്‍ബുദം. നാട്ടില്‍ സ്വന്തമായി വീടില്ല, ഇതെല്ലാം ആലോചിക്കുമ്പോള്‍ ചെലവുകളെയെല്ലാം മറികടക്കാനുള്ള നെട്ടോട്ടത്തിലാണ് മേരി. യുഎഇയിലെ ഭീമമായ യാത്രാനിരക്ക് ലാഭിക്കാന്‍ മേരി ദിവസേന സൈക്കിളിലാണ് യാത്ര ചെയ്യാറ്. പ്രായത്തിന്‍റെ ആധിക്യം ചിലപ്പോഴൊക്കെ മേരിക്ക് വെല്ലുവിളിയാകാറുണ്ട്. ബസ് കൂലി പോലും ലാഭിക്കാന്‍ ദിവസേന അജ്മാനില്‍നിന്ന് ഷാര്‍ജയിലെ ജോലി സ്ഥലത്തേക്കും തിരിച്ചും സൈക്കിളില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്യുകയാണ് മേരി. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മേരി നാട്ടിലേക്ക് പോയിട്ട്. ഒന്നിലേറെ സ്ഥലങ്ങളിലായി വീട്ടുജോലിയും ഗർഭശുശ്രൂഷയുമൊക്കെ ചെയ്താണ് ഇവര്‍ ജീവിക്കുന്നത്. ചെലവുകൾക്ക് പോലും ചെറിയ സമ്പാദ്യം തികയുന്നില്ലെന്ന് രണ്ട് മക്കളുടെ മാതാവായ ഇവർ പറയുന്നു. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ മേരി പതിമൂന്ന് വർഷം മുൻപാണ് സന്ദർശക വിസയിൽ യുഎഇയിലെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഷാർജയിലെയും അജ്മാനിലെയും വീടുകളിൽ പാർട് ടൈം ജോലി ചെയ്തു. ഒരു വീട്ടുടമസ്ഥൻ ഹൗസ് മെയ്ഡ് വിസയെടുത്തു. അതിന് 7500 ദിർഹമാണ് അവർ വാങ്ങിയത്. ജോലി ചെയ്തു കിട്ടുന്നതിൽ നിന്ന് കുറച്ചു കുറച്ചായാണ് അതടച്ചു തീർത്തത്. അജ്മാനിലെ താമസസ്ഥലത്ത് നിന്ന് ആദ്യം ബസിലായിരുന്നു മേരി യാത്ര ചെയ്തിരുന്നത്. അന്ന് ദിവസവും 30 ദിർഹത്തോളം വേണമായിരുന്നു. രണ്ടറ്റം കൂട്ടിമുട്ടാൻ പ്രയാസമായപ്പോഴാണ് ചെലവ് കുറയ്ക്കാനുള്ള വഴി ആലോചിച്ചത്. അങ്ങനെ 150 ദിർഹത്തിന് പഴയൊരു സൈക്കിൾ വാങ്ങി. കഴിഞ്ഞ എട്ട് വർഷത്തോളമായി സൈക്കിളിലാണ് മേരിയുടെ യാത്ര. കഴിഞ്ഞ 7 വർഷമായി നാട്ടിൽ പോകാത്തതിനാൽ കൊച്ചുമക്കളെ ഒന്നു കാണാൻ പോലും കഴിഞ്ഞിട്ടില്ല. ആ ദുഃഖം നെഞ്ചിലൊരു ഭാരമായി കിടക്കുന്നുവെന്ന് മേരി പറയുന്നു. രണ്ടാമത്തെ മകൾ റിയ ഗ്രേസ് ഐടിഐയിൽ ഡിപ്ലോമ കോഴ്സ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് മസ്തിഷ്ക അർബുദം (ബ്രെയിൻ ട്യൂമർ) ബാധിച്ചത്. എത്ര കഷ്ടപ്പെട്ടാണെങ്കിലും രണ്ടാമത്തെ മകൾക്ക് നല്ലൊരു ജീവിതവും താമസിക്കാൻ ഒരു വീടും എന്നതാണ് ജീവിതത്തിന്റ ലക്ഷ്യമെന്ന് മേരി പറയുന്നു.
Comments (0)