
കൊലപാതകം: ഗൾഫിൽ മലയാളികളുടെ വധശിക്ഷ നടപ്പാക്കി
യുഎഇയിൽ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരൻ എന്നീ മലയാളികളെ ആണ് വധശിക്ഷ നടപ്പാക്കിയത്. യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി.
കൊലപാതക കുറ്റത്തിനാണു വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യൻ പൗരനെ വധിച്ചതിനാണ് മുരളീധരൻ വിചാരണ നേരിട്ടത്. സംസ്കരണം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾക്ക് ഇരുവരുടെയും കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും. സാധ്യമായ എല്ലാ നിയമസഹായവും നൽകിയിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി . വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിക്കുകയായിരുന്നു .കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em
Comments (0)