
begging in Kuwait; റമദാനിൽ കുവൈത്തിൽ ഭിക്ഷാടനം നടത്തിയ നാല് വിദേശ വനിതകൾ അറസ്റ്റിൽ
റമദാനിൽ കുവൈത്തിൽ ഭിക്ഷാടനം നടത്തിയ നാല് വിദേശ വനിതകൾ അറസ്റ്റിൽ. രണ്ട് രാജ്യങ്ങളിൽ നിന്നുള്ള വനിതകളെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള നിയമ നടപടിക്ക് ശേഷം കുവൈത്തിൽ നിന്ന് നാട് കടത്തുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇവരുടെ സ്പോൺസർമാർക്കെതിരെയും നിയമ നടപടി സ്വീകരിക്കും. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്ത് ഒരുതരത്തിലും അംഗീകരിക്കില്ല. യാചനയ്ക്ക് പകരം, സഹായത്തിനായി അംഗീകരിച്ച ചാരിറ്റി സംഘടനകളെ സമീപിക്കുകയാണ് വേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em പള്ളികൾ, ഷോപ്പിങ് മാളുകൾ, കച്ചവടസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഭിക്ഷാടനം പൊതുവേ നടത്താറുള്ളത്. അതിനാൽ ഇവ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ അധികൃതർ നിയോഗിച്ചിട്ടുണ്ട്.
Comments (0)