
death penalty; കുവൈറ്റിൽ 54 ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച് വിദേശ കോടതി
ലോകത്ത് ദിനം പ്രതി കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരികയാണ്. കുവൈറ്റിൽ 54 ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചത് വിദേശ കോടതികൾ. യുഎഇയിൽ 29, ഖത്തറിൽ ഒന്ന്, സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരെയും വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ ശിക്ഷ ഒഴിവാക്കാൻ എംബസികൾ അടക്കം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇവർക്ക് വേണ്ട നിയമസഹായവും നൽകുന്നുണ്ട്. അതേസമയം, യുഎഇയിൽ കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കപ്പെട്ട രണ്ട് മലയാളികളുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ കാത്ത് നിൽക്കുകയാണ് പ്രവാസി സംഘടനകൾ. വധശിക്ഷ നടപ്പാക്കപ്പെട്ട തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെയും പിവി മുരളീധരന്റെയും അന്ത്യകർമ്മങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em റിനാഷിന്റെ മൃതദേഹം അവസാനമായി കാണാൻ ബന്ധുക്കൾ യുഎഇയിൽ എത്തിയിട്ടുണ്ട്. എന്നാൽ, വധശിക്ഷ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ ഇന്ത്യൻ എംബസി പുറത്ത് വിട്ടിട്ടില്ല.
Comments (0)