
Two Asian Expats Caught; കുവൈറ്റിൽ 200 കുപ്പികളിലായി ചാരായം കണ്ടെത്തി; രണ്ട് പ്രവാസികൾ അറസ്റ്റിൽ
Two Asian Expats Caught; കുവൈറ്റിൽ 200 കുപ്പികളിലായി ചാരായം കണ്ടെത്തിയ സംഭവത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ. ഏകദേശം 200 കുപ്പി ചാരായവുമായാണ് രണ്ട് ഏഷ്യൻ പൗരന്മാരെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി അഹ്‌മദി ഗവർണറേറ്റിൻ്റെ ഒരു പ്രദേശത്തെ ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോകാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതും ഇവർ പരിഭ്രാന്തരായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ തന്നെ പൊലീസ് ഇവരെ പിന്തുടർന്ന് പരിശോധിക്കുകയായിരുന്നു. കൂടുതൽ പരിശോധനയിൽ ഇവർ ഏഷ്യൻ വംശജരാണെന്ന മനസ്സിലായി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em അവരുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ പിൻസീറ്റുകളിലെയും കാറിൻ്റെ ട്രങ്കിലെയും ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 200 കുപ്പികളോളം പ്രാദേശികമായി നിർമ്മിച്ച മദ്യം കണ്ടെത്തി. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ മദ്യം നിർമ്മിച്ച ശേഷം, പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കുപ്പികളിലാക്ക് പിടിച്ചെടുത്ത മദ്യത്തെയും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഡെലിവറി സേവനം വഴി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയും ചെയ്തതായി സമ്മതിച്ചു.
Comments (0)