Posted By ashly Posted On

Ranya Rao Gold Smuggling Case: കര്‍ണാടക ഐപിഎസ് ഓഫിസറുടെ മകള്‍, നടി സ്വര്‍ണം ഒളിപ്പിച്ചത് ശരീരത്തിലും വസ്ത്രത്തിലും; നിരന്തരം ദുബായ് യാത്രകള്‍

Ranya Rao Gold Smuggling Case ബെംഗളൂരു: കര്‍ണാടകയെ അടിമുടി ഞെട്ടിച്ചിരിക്കുകയാണ് നടിയും കര്‍ണാടക ഐപിഎസ് ഓഫിസറുടെ മകളുമായ രന്യ റാവു. 14.58 കോടി രൂപ വിലമതിക്കുന്ന 14 കിലോ സ്വര്‍ണവുമായാണ് ബെംഗളുരു വിമാനത്താവളത്തില്‍ ഡിആര്‍ഐ നടിയെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ തലത്തിലെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് യുവതി സ്വര്‍ണക്കടത്ത് നടത്തിവന്നതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. തനിക്ക് ഇതേ കുറിച്ച് ഒന്നുമറിയില്ലെന്ന് രന്യയുടെ രണ്ടാനച്ഛനായ ഐപിഎസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2024 ല്‍ 33കാരിയായ രന്യ റാവു ദുബായില്‍ പോയിവന്നത് 27 തവണയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നാലു തവണ യാത്രയും ചെയ്തു. നിരന്തരമായ ഈ യാത്രകളാണ് രന്യയെ പോലീസിന്‍റെ സംശയനിഴലിലെത്തിച്ചത്. ഡിആര്‍ഐ കുരുക്കിട്ടതോടെ തിങ്കളാഴ്ച ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ നടി പിടിയിലായി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ആഭരണവും സ്വര്‍ണക്കട്ടികളുമായി 14 കിലോ സ്വര്‍ണമാണ് നടിയുടെ കൈവശമുണ്ടായിരുന്നത്. ആഭരണങ്ങള്‍ ധരിച്ചും കട്ടികള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് രന്യ ദുബായില്‍ നിന്ന് എത്തിയത്. നടിയുടെ വീട് പരിശോധിച്ച ഡിആര്‍ഐ സ്വര്‍ണവും പണവും പിടിച്ചെടുത്തു. 2.06 കോടി വിലവരുന്ന സ്വര്‍ണാഭരണങ്ങളും 2.67 കോടിയുടെ ഇന്ത്യന്‍ കറന്‍സികളുമാണ് വീട്ടില്‍ കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് രന്യയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഒരു കിലോ സ്വര്‍ണം ദുബായില്‍ നിന്ന് ബെംഗളുരിവില്‍ എത്തിച്ചാല്‍ നാല് മുതല്‍ അഞ്ച് ലക്ഷം വരെ നടി കമ്മീഷന്‍ കൈപറ്റുന്നതായാണ് ഡിആര്‍ഐക്ക് ലഭിച്ച വിവരം. വിമാനത്താവളത്തിലുള്ള ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് രന്യ സ്വര്‍ണക്കടത്ത് നടത്തിയതെന്നും സംശയിക്കുന്നുണ്ട്. മാര്‍ച്ച് 18 വരെ യുവതിയെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *