
doctor arrest; ‘ചോറ് ഇവിടെയും കൂറ് അവിടെയും’: കുവൈറ്റ് വിട്ടിട്ട് 15 വർഷം, എന്നിട്ട് മുഴുവൻ ശമ്പളവും കൈപ്പറ്റി; ഡോക്ടർ പിടിയിൽ
doctor arrestകുവൈറ്റിൽ ഡോക്ടറായിരിക്കവേ വിദേശത്തേയ്ക്ക് പോയി. നീണ്ട 15 വർഷം അവിടെ ആയിരുന്നു. എന്നാൽ കുവൈറ്റിൽ നിന്നുള്ള മുഴുവൻ ശമ്പളവും കൈപ്പറ്റിയ ഡോക്ടറെ പിടികൂടി. സംഭവത്തിൽ ഡോക്ടർക്ക് അഞ്ച് വർഷം തടവും പിഴയും വിധിച്ച് കോടതി. കുവൈറ്റിൽ മാനസികാരോഗ്യ ഡോക്ടർക്ക് ആണ് ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 10 ലക്ഷം കുവൈത്തി ദിനാർ പിഴയും വിധിച്ചത്. ഡോക്ടർ 15 വർഷമായി രാജ്യത്തിന് പുറത്തായതിനാൽ ജോലിക്ക് എത്തിയിരുന്നില്ല. എന്നിട്ടും മന്ത്രാലയത്തിലെ മറ്റൊരു ജീവനക്കാരനുമായി ഒത്തുകളിച്ച് മുഴുവൻ ശമ്പളവും കൈപ്പറ്റുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഇതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷനിലും ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെൻ്റിലും റിപ്പോർട്ട് ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ഡോക്ടർ 15 വർഷമായി മറ്റൊരു രാജ്യത്ത് താമസിക്കുകയാണെന്ന് കണ്ടെത്തിയത്.
Comments (0)